ബീജിങില്‍ സ്‌കൂളില്‍ ആക്രമണം; 20 കുട്ടികള്‍ക്ക് പരുക്കേറ്റു


ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങിലെ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 20 കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഷിചെങ് ജില്ലയിലാണ് സംഭവം. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌കൂളിനടുത്തുള്ള ആശുപത്രിക്കു പുറത്ത് പൊലിസുകാര്‍ കാവല്‍ നില്‍ക്കുന്നതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.




Sharing is Caring