തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട

തളിപ്പറമ്പ്: ധര്‍മശാലയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 16കിലോ കഞ്ചാവാണ് മങ്ങാട്ടുപറമ്പ് എന്‍ജിനിയറിങ് കോളജിന് മുന്‍വശത്ത് നിന്നും പൊലിസ് പിടി കൂടിയത് . തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിയായ സി ജാഫര്‍ അലി, ചപ്പാരപ്പടവ് അലി അക്ബറുമാണ് പൊലിസ് പിടിയിലായത്. വാഗണര്‍ കാറില്‍ കഞ്ചാവുമായി ധര്‍മശാലയില്‍ നിന്നും പറശ്ശിനി ഭാഗത്തേക്ക് പോവുകയായിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി വേണുഗോപാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചില്ലറവില്‍പക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നു ഇവരുടെലക്ഷ്യമെന്നും പോലിസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *