ബി​റ്റ്കോ​യി​ന്‍ ത​ട്ടി​പ്പ്: എ​ഫ്ബിഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്കിം​ഗി​ലൂ​ടെ ന​ട​ന്ന ബി​റ്റ്കോ​യി​ന്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച്‌ എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥമി​ക വി​ല​യി​രു​ത്ത​ല്‍. ത​ട്ടി​പ്പി​നെ​തി​രെ ജ​നം ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും സം​ഘം അ​റി​യി​ച്ചു.


മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ, ബി​ല്‍​ഗേ​റ്റ്സ്, എ​ലോ​ണ്‍ മ​സ്ക്, ജെ​ഫ് ബെ​സോ​സ്, നി​ല​വി​ലെ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ വൈ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ളാ​ണ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി കോ​ടീ​ശ്വ​രന്മാ​രു​ടെ​യും ആ​പ്പി​ളും ഊ​ബ​റും അ​ട​ക്ക​മു​ള്ള വ​ന്‍​കി​ട ക​ന്പ​നി​ക​ളു​ടെ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. നി​ങ്ങ​ള്‍ 1,000 ഡോ​ള​ര്‍ അ​യ​ക്കൂ ഞ​ങ്ങ​ള്‍ അ​ത് 2,000 ഡോ​ള​റാ​യി മ​ട​ക്കി ന​ല്‍​കാം എ​ന്നാ​ണ് പ​ല​രു​ടെ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​ന്ദേ​ശം.


പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക്കം അ​ത് ഡി​ലീ​റ്റ് ആ​കു​ക​യും ചെ​യ്തു. വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹാ​ക്കിംം​ഗ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ട്വി​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ല വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്‌വേര്‍ഡ് മാ​റ്റാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക​ളു​യ​ര്‍​ന്നി​ട്ടു​ണ്ട്.



Sharing is Caring