വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗിലൂടെ നടന്ന ബിറ്റ്കോയിന് തട്ടിപ്പ് സംബന്ധിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പിനെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്നും സംഘം അറിയിച്ചു.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ബില്‍ഗേറ്റ്സ്, എലോണ്‍ മസ്ക്, ജെഫ് ബെസോസ്, നിലവിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് തുടങ്ങിയവരുടെ വൈരിഫൈഡ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇത്തരത്തില്‍ നിരവധി കോടീശ്വരന്മാരുടെയും ആപ്പിളും ഊബറും അടക്കമുള്ള വന്‍കിട കന്പനികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. നിങ്ങള്‍ 1,000 ഡോളര്‍ അയക്കൂ ഞങ്ങള്‍ അത് 2,000 ഡോളറായി മടക്കി നല്‍കാം എന്നാണ് പലരുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്ക്ക്കം അത് ഡിലീറ്റ് ആകുകയും ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹാക്കിംംഗ് നടന്നിട്ടുള്ളതെന്ന് ട്വിറ്റര്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ചില വെരിഫൈഡ് അക്കൗണ്ടുകളുടെ പാസ്വേര്ഡ് മാറ്റാന്‍ സാധിക്കുന്നില്ലെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.













