
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമലതലയേല്ക്കുന്നത്. ഗാന്ധി മൈതാനിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നുവെങ്കിലും മലേഷ്യന്‍ പര്യടനത്തിലായതിനാല്‍ പ്രതിനിധിയായി മന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു.ലാലു പ്രസാദ് യാവിന്റെ രണ്ടു മക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മന്ത്രിയായി തേജ് പ്രതാപ് യാദവുമാണ് അധികാരമേറ്റത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാണ് തേജസ്വി യാദവ്.












