ബിഹാറില്‍ രണ്ടുദിവസം മുന്‍പ് നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജെഡിയു നേതാവിന് പങ്കുള്ളതായി പോലീസ്. ജെഡിയു നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ മൊഹമ്മദ് ഷഹാബുദീന് സംഭവത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തില്‍ ഷഹാബുദീന് പങ്കുള്ളതുകൊണ്ടാണ് കേസില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് സിവാന്‍ ജില്ലയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബ്യൂറോ ചീഫ് രഞ്ജന്‍ അക്രമികളുടെ വെടിയേറ്റുമരിച്ചത്. പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ അഞ്ച് വെടിയാണ് രഞ്ജന്‍ ഏറ്റത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ കസ്റ്റഡിയിലുള്ള ഉപേന്ദ്ര സിംഗ് ഷഹാബുദീന്റെ അടുത്ത സഹായിയാണ്. ഷഹാബുദീന്റെ ഷാര്‍പ് ഷൂട്ടര്‍മാരില്‍ ഒരാളായാണ് ഉപേന്ദ്ര അറിയപ്പെടുന്നത്.














