കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലംഗ അന്വേഷണ സംഘം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം ജലന്തറിലേക്കു പോകും. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ള സംഘമാണു പോകുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തി കണ്ട് അന്വേഷണം സംബന്ധിച്ചു ചര്‍ച്ച നടത്തി.
കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് അറിവ്. ജലന്തറിലേക്കു പോകുന്നതിനു മുന്‍പ് അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുക്കും.














