ബിനോയ് കോടിയേരിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും


മുംബൈ: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിലുള്ള ബിനോയ് കോടിയേരി തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് ബിനോയ് ഹാജരാകുന്നത്. ഡിഎന്‍എ പരിശോധനയ്ക്കയി ബിനോയിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കുമെന്നാണ് വിവരം.


ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. കുട്ടിയ്ക്ക് ഇപ്പോള്‍ എട്ട് വയസുണ്ട്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു. മറ്റ് തടസങ്ങളില്ലെങ്കില്‍ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച്‌ തിങ്കളാഴ്ച രക്തസാമ്ബിള്‍ ശേഖരിക്കും.


ജൂലായ് മൂന്നിനാണ് ബിനോയ് കോടിയേരിക്ക് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടി വെക്കാനും ഒരു ആള്‍ ജാമ്യവും ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥരുടെ മുമ്ബില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്



Sharing is Caring