ബിജെപിയിലേക്ക് പോകുന്നവര്‍ക്ക് കോണ്‍ഗ്രസ് യാത്രയയപ്പ് നല്‍കുകയാണെന്ന് എം.വി.ജയരാജന്‍


ബിജെപിയിലേക്ക് പോകുന്നവര്‍ക്ക് കോണ്‍ഗ്രസ് യാത്രയയപ്പ് നല്‍കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.


എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ആന്‍റണിയുടെ അറിവോടെ തന്നെയാണ് മകന്‍ ബിജെപിയിലേക്ക് പോയിരിക്കുന്നത്. ഇനി ബിജെപിയിലേക്ക് പോകുന്ന നേതാവ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ആയിരിക്കുമെന്നും അദ്ദേഹത്തിന് പറ്റിയ പദവി പറഞ്ഞുറപ്പിക്കാനാണ് അനില്‍ ആന്‍റണിയെ നേരത്തെ അയച്ചിരിക്കുന്നതെന്നും എം.വി.ജയരാജന്‍ ആരോപിച്ചു.



Sharing is Caring