ബിജെപി പ്രവര്‍ത്തകന്റെ വീടാക്രമിച്ച ആര്‍എസ‌്‌എസുകാര്‍ പിടിയില്‍


പത്തനംതിട്ട : കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപിക്കാരന്റെ വീടിന‌് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ സഹോദരങ്ങളായ രണ്ട‌് ആര്‍എസ‌്‌എസ‌ുകാര്‍ പിടിയില്‍. വിമുക്ത ഭടനും വള്ളിക്കോട്ടെ പ്രധാന ബിജെപി പ്രവര്‍ത്തകനുമായ വള്ളിക്കോട‌് കുഴിമണ്ണേത്ത‌് ഗോപാലകൃഷ‌്ണന്‍ നായരുടെ വീടിന‌് നേരെ കല്ലെറിഞ്ഞ‌ സംഭവത്തില്‍ കുഴിമണ്ണേത്ത‌് വിജയന്‍പിള്ളയുടെ മക്കളായ വിപിന്‍ വി പിള്ള (21), 17 വയസ്സുകാരന്‍ എന്നിവരെയാണ‌് പത്തനംതിട്ട പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഇതോടെ സംഭവം സിപിഐ എമ്മിന്റെ മേലില്‍ കെട്ടിവയ‌്ക്കാനുള്ള സംഘപരിവാര്‍ നീക്കംപൊളിഞ്ഞു. വിപിന്‍ ആര്‍എസ‌്‌എസിന്റെ മുഖ്യശിക്ഷകാണ‌്.


ഹര്‍ത്താല്‍ വിജയിപ്പിക്കുന്നത‌് ആലോചിക്കുന്നതിനായി ഗോപാലകൃഷ‌്ണപിള്ളയുടെ വീട്ടിലാണ‌് തലേദിവസം രാത്രി യോഗം ചേര്‍ന്നത‌്. ഹര്‍ത്താല്‍ ദിവസം രാത്രി വിപിന്റെ നേതൃത്വത്തിലെത്തിയ സംഘം ഗോപാലകൃഷ‌്ണപിള്ളയുടെ വീടിന‌് നേരെ കല്ലെറിയുകയായിരുന്നു. ജനലും കതകും തകര്‍ന്നു. സംഭവം സിപിഐ എമ്മാണ‌് ചെയ‌്തതെന്ന‌് വലിയ പ്രചാരണമാണ‌് സംഘപരിവാര്‍ നടത്തിയത‌്. പിന്നീട‌് വസ‌്തുത മനസ്സിലാക്കിയ ഗോപാലകൃഷ‌്ണപിള്ള നല്‍കിയ പരാതിയിലാണ‌് അറസ‌്റ്റ‌്.




Sharing is Caring