ബിജെപി പ്രതിനിധിക്ക് വന്ദേമാതരത്തിന്‍റെ വരികള്‍ അറിയില്ല; പാടാമെന്ന് വെല്ലുവിളിച്ച് ‘ആപ്പിലായി’


രാജ്യത്തെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം പാടണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ബിജെപിയുടെ എംഎല്‍എയ്ക്കു തന്നെ വന്ദേമാതരം വരികള്‍ അറിയില്ല. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ചെത്തിയ നവീന്‍കുമാര്‍സിങിനാണ് അക്കിടി പറ്റിയത്.
സീസലാം എന്ന ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു നവീന്‍കുമാര്‍സിങ്. ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായുള്ള സംവാദം കടുത്തപ്പോള്‍ നവീന്‍കുമാറിനോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. വരികള്‍ അറിയില്ലാത്തതിനാല്‍ ആദ്യം വിഷയം മാറ്റാന്‍ ശ്രമിച്ചു. ഫോണില്‍ സേര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യവും വീഡീയോയില്‍ കാണാം. മറ്റുമാര്‍ഗമില്ലാതെ വന്ദേമാതരം പാടിയ സിങ് വരികളെല്ലാം തെറ്റിച്ചു.


ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്ക് പെട്ടുപോയ വാര്‍ത്തയ്ക്ക് ശേഷമാണ് ബിജെപിക്ക് വീണ്ടും തിരിച്ചടി. രാജ്യത്തെ എല്ലാ പൗരന്മാരും നിര്‍ബന്ധമായും വന്ദേമാതരം പാടണമെന്ന ബിജെപി എംഎല്‍എ രാജ് പുരോഹിതിന്റെ പ്രസ്താവന ശിവസേന നേതാവ് ഉദ്ദവ് താക്കര്‍ വിമര്‍ശിച്ചത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.




Sharing is Caring