ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും.
വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിക്കു താമസം ഒരുക്കിയിരിക്കുന്നത്. റോഡു മാര്‍ഗം കടപ്പുറത്ത് എത്തുന്ന പ്രധാനമന്ത്രി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വൈകുന്നേരം അഞ്ചരയോടെ പ്രസംഗിക്കും.
വൈകുന്നേരം ഏഴരയ്ക്കു സാമൂതിരി സ്കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.













