ബിജു മേനോനും ഗുരു സോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ഇന്ന് തീയറ്ററിൽ


ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’.ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.


ഒരു സസ്പെന്‍സ് ഡ്രാമ ജോണറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. അത്യന്തം ആകാംഷ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ടീസര്‍ പുറത്ത് വന്നത്.


സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്.ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.

യുഎഫ്‌ഐ മോഷന്‍ പിക്ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്‌എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്‍്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഷാബു അന്തിക്കാട്, സംഗീതം – കൈലാസ് മേനോന്‍ പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ് പ റോള്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്ബ്, ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ പിആര്‍ഒ – ജിനു അനില്‍കുമാര്‍



Sharing is Caring