കോയമ്പത്തൂര്‍: ബിജു ഏല്‍പ്പിച്ച ചില രേഖകള്‍ കയ്യിലുണ്ടെന്നും അത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍. ഈ രേഖകള്‍ സോളാര്‍ അഭിഭാഷക സംഘത്തിന് കൈമാറാമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലാപ്‌ടോപ്പ് ഉണ്ടെന്ന് കരുതുന്ന പൊതിയാണ് ഇതെന്നാണ് നിഗമനം. നാട്ടുകാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് പൊതി കൈമാറാന്‍ തയ്യാറായത്. പൊതിയിരിക്കുന്ന സ്ഥലം എവിടെയാണെന്ന് ചന്ദ്രന്റെ അമ്മയാണ് പൊലീസിന് കാട്ടിക്കൊടുത്തത്. ബിജു രാധാകൃഷ്ണനെയും വീട്ടിലേക്ക് വിളിപ്പിച്ചു.
സെല്‍വപുരം കോളനിയില്‍ സെല്‍വി എന്ന സ്വര്‍ണപ്പണിക്കാരിയുടെ കൈവശം സിഡിയുണ്ടെന്ന ബിജു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘം കോളനിയില്‍ എത്തിയത്. എന്നാല്‍ സെല്‍വിയെ കണ്ടെത്തിയെങ്കിലും സിഡി നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെ അന്വേഷിച്ച് സംഘം ഗോവിന്ദരാജപുരത്തെത്തി. തുടര്‍ന്നായിരുന്നു സിഡി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്.














