ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍


ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അവരുമായി ചര്‍ച്ചയ്‌ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെള്ളാപ്പള്ളിനടേശന്‍ പ്രശംസിച്ചത് പശ്ചാത്താപം കൊണ്ടായിരിക്കാം. ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്ത ചടങ്ങിലേക്ക് ക്ഷണിച്ച ശേഷം മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയത് ബി.ജെ.പിക്ക് വേണ്ടി ചെയ്ത വിലകുറഞ്ഞ നടപടിയായിപ്പോയി.




Sharing is Caring