ബി.എസ്.എന്‍.എല്‍ 4ഏ ഭാരത് വണ്‍ ഫോണ്‍ അവതരിപ്പിച്ചു


മൈക്രോമാക്‌സുമായി ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്ന 2200 രൂപയുടെ 4G VoLTE സൗകര്യമുള്ള ഭാരത് വണ്‍ ഫോണ്‍ കേരളത്തില്‍ അവതരിപ്പിച്ചു.
ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു കേരളത്തിലെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 97 രൂപയ്ക്കു പരിധിയില്ലാത്ത സംസാരമൂല്യവും ഡാറ്റയും 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനും ഇതോടൊപ്പം ലഭ്യമാണ്.
5ജി.ബിവരെ വേഗതാ നിയന്ത്രണങ്ങള്‍ ഇല്ലാതെയും തുടര്‍ന്ന് 80 കെ.ബി.പി.എസില്‍ പരിധിയില്ലാതെയും ഡാറ്റാ ലഭ്യമാകും. 28 ദിവസ കാലാവധിക്കു ശേഷം ഉപഭോക്താക്കള്‍ക്ക് 97 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ ഉപയോഗിച്ച് ഈ സൗജന്യങ്ങള്‍ തുടരാം. രണ്ടു സിം കാര്‍ഡുകള്‍ ഇടാന്‍ സാധിക്കുന്ന ഈ ഫോണില്‍ ഇരട്ട കാമറകളും വാട്ട്‌സ്ആപ്പ്, ഫേസ്ബുക് സേവനങ്ങളും ലഭ്യമാണ്. കേരളത്തിലുടനീളമുള്ള മൈക്രോമാക്‌സ് ഡീലര്‍മാരിലൂടെ ഈ ഫോണ്‍ ലഭിക്കുന്നതായിരിക്കും.




Sharing is Caring