ബാഴ്സലോണയില്‍ ഭീകരാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു


സ്പെയിനിലെ ബാഴ്സലോണയില്‍ തീവ്രവാദി ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണം.
അപകടത്തില്‍ 13പേര്‍ മരിച്ചതായാണ് പ്രാഥമികവിവരം. ആക്രമണത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാഴ്സലോണയിലെ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായിരിക്കുന്നത്. ഇത് വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്.
ആളുകളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടമേഖല പോലീസ് വളഞ്ഞിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് നഗരത്തിലെ മെട്രോ, റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.




Sharing is Caring