കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനയിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. പിള്ളയുടെ പ്രസ്താവനയിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് എ.ഷാജു ഫെയ്സ്ബുക്കിൽ കുറിച്ചു. പാർട്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഷാജുവിന്റെ പോസ്റ്.എൻഎസ്എസ് കരയോഗത്തിന്റെ പരിപാടിയിൽ കേരള കോൺഗ്രസ്–ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്.













