സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണ്.
മദ്യനിരോധനം ലോകത്ത് ഒരിടത്തും പ്രായോഗികമായി നടപ്പാക്കിയിട്ടില്ല. എല്ലായിടത്തും മദ്യനിരോധനം പരാജയമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.













