ബാര്‍കോഴ അട്ടിമറി: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന്


ബാര്‍ കോഴ കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ വിജിലൻസ് മുൻ ഡയറക്ടർ എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഫെബ്രുവരി ഏഴിനകം പരാതിക്കാരന്‍ നിലപാട് അറിയിക്കണം.


കേസിന്റെ പല ഘട്ടങ്ങളിലും ശങ്കര്‍ റെഡ്ഡി ഇടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ചില റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയിട്ടില്ല. അതേസമയം, ചില കാര്യങ്ങൾ റെഡ്ഡി റിപ്പോർട്ടിൽ കൂട്ടിച്ചേർത്തുവെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.


ശങ്കർ റെഡ്ഡിക്കെതിരായ ആരോപണത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. സുകേശനെതിരേയും കേസെടുക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കിയതെന്നാണ് വിജിലന്‍സ് ആദ്യം പറഞ്ഞിരുന്നത്.



Sharing is Caring