ബാര്‍കോഴക്കേസ്‌; കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌


ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ തുടരന്വേഷണ റിപ്പോര്‍ട്ട്‌. എസ്‌.പി സുകേശന്‍ പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന്‌ പുതിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ ചൂണ്ടിക്കാട്ടുന്നു. പാലായിലെ വീട്ടില്‍ പണം കൊണ്ടുവന്നു എന്നതിന്‌ തെളിവുകള്‍ ലഭിച്ചുവെന്നാണ്‌ ആദ്യ അന്വേഷണത്തില്‍ കണ്ടത്‌. എന്നാല്‍, പണവുമായി മാണിയുടെ വീട്ടിലെത്തിയെന്ന്‌ മൊഴി നല്‍കിയ ബാര്‍ ഉടമ സജി ഡൊമനിക്‌ സംഭവസമയം പൊന്‍കുന്നത്ത്‌ ആയിരുന്നുവെന്ന്‌ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.




Sharing is Caring