ഫാ. ജോസ്‌ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍


/കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി ഫാ. ജോസ്‌ പുളിക്കലിനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. വത്തിക്കാനിലും കാക്കനാട്‌ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായിലും കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിലും നിയമനപത്രം വായിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലും നിയുക്‌ത മെത്രാനെ സ്‌ഥാനചിഹ്നഹ്‌നങ്ങള്‍ അണിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ നിയുക്‌ത ബിഷപ്പിനു പൂച്ചെണ്ട്‌ നല്‍കി ആശംസ നേര്‍ന്നു. മെത്രാഭിഷേക തീയതി പിന്നീടു തീരുമാനിക്കും.




Sharing is Caring