ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണമാകാമെന്നും ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും വിജിലന്‍സ് പ്രോസിക്യൂട്ട്രര് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ പുതിയ തെളിവുകള്‍ കൊണ്ടുവന്നാല്‍ പരിശോധിക്കാമെന്നും വിജിലന്‍സ്. ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്കിയ ആര് സുകേശിന്റെ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിലപാടാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ സ്വീകരിച്ചത്. മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജിലന്‍സ് പ്രോസിക്യൂട്ട്രര് വ്യക്തമാക്കി.














