ബാബുവിന്റെ സ്വത്ത്‌വിവരം തേടി രജിസ്ട്രേഷന്‍ ഐജിക്ക് കത്ത്


മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. ബാബുവിനും ബിനാമികള്‍ക്കും സംസ്ഥാനത്ത് എവിടെയൊക്കെ ഭൂ‍മിയുണ്ടെന്ന് കണ്ടെത്താനാണിത്.


ബാബു, ഭാര്യ, മക്കള്‍, മരുമക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേര് വിവരങ്ങള്‍ വിജിലന്‍സ് നല്‍കിയ കത്തിലുണ്ട്. ഒപ്പം ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം, മോഹന്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്. ബാബുവിന്റെയും ബിനാമികളുടെയും പ്രത്യക്ഷ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് നീക്കം.




Sharing is Caring