ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ടു രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്ച്ചാര്‍ജ് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗം ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.


ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജിനു പുറമേ കിലോമീറ്ററിന് 64 പൈസയായിരുന്നത് 70 പൈസയായും ഫാസ്റ്റ് പാസഞ്ചറുകളില്‍ 68 പൈസയില്‍നിന്ന് 75 പൈസയായും സൂപ്പര്‍ഫാസ്റ്റുകളില്‍ 77 പൈസയില്‍നിന്ന് 85 പൈസയായും ഉയര്‍ത്തിയിട്ടുണ്ട്.


അതേസമയം, മിനിമം നിരക്ക് ഒരു രൂപ മാത്രം വര്‍ധിപ്പിച്ചത് അപര്യാപ്തമാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.16 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. 2014 മേയിലാണ് സംസ്ഥാനത്ത് ഒടുവില്‍ ബസ്ച്ചാര്‍ജ് കൂട്ടിയത്.



Sharing is Caring