ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കേസ് ഹൈക്കോടതി റദ്ദ് ചെയ്തത്. ആരുടെയെങ്കിലും വായടപ്പിക്കാനാണോ നിലനില്‍ക്കാത്ത കേസെടുത്തതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കേസ് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നിലനില്‍ക്കാത്ത കേസെടുത്തത് ആര്‍ക്ക് വേണ്ടിയാണെന്നും ആരുടെ വായടപ്പിക്കാനാണെന്നും ഹൈക്കോടതി ചോദിച്ചത്.
എല്ലാം കോടതിയുടെ തലയില്‍ വെച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും ഹൈക്കോടതി ചോദിച്ചു. ഇപി ജയരാജനെതിരായ ബന്ധു നിയമന കേസ് റദ്ദാക്കിയതോടെ പികെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാര്‍ക്കും വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്കുമെതിരായ കേസും ഹൈക്കോടതി റദ്ദാക്കി.













