ബത്തേരിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു; ബന്ധു കസ്റ്റഡിയില്‍


കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു. തോന്‍കുഴി സ്വദേശി പ്രദീപ് ചന്ദ്രനാണ് ഇന്നലെ രാത്രി വെടിയേറ്റത്. കാട്ടാന ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ ശരീരത്തില്‍നിന്ന് വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു.


ഈയാളുടെ വലതുവശത്തെ വാരിയെല്ലുകള്‍ തകരുകയും വൃക്കയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നായാട്ടിനിടെ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് പ്രദീപിന്റെ ബന്ധുവായ കുഞ്ഞിരാമനെ തോക്ക് സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു.




Sharing is Caring