രാത്രിയില്‍ അപരിചിതനൊപ്പം പോയ വിദ്യാര്‍ഥിനി രണ്ടുതവണ ബലാത്സംഗത്തിനിരയായി


ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമായി മാറിയ ദില്ലിയില്‍നിന്നും വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍. അപരിചിതനൊപ്പം കാറില്‍ യാത്ര ചെയ്യാനൊരുങ്ങിയ യുവതിയെ രണ്ടുതവണ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. സൗത്ത് ദില്ലിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.


കസിനൊപ്പം ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു റെസ്‌റ്റൊറന്‍ില്‍ ഡിന്നറിനുപോയതായിരുന്നു ഇരുപത്തിനാലുകാരിയായ യുവതി. രാത്രി ഒരു മണിയോടെയായിരുന്നു ഇരുവരും ഇവിടെനിന്നും മടങ്ങിയത്. റോഡില്‍ ടാക്‌സിക്കായി കാത്തുനില്‍ക്കവെ രണ്ട് യുവാക്കള്‍ ഇവരെ ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം ചെയ്ത് ക്ഷണിക്കുകയായിരുന്നു.


ക്ഷണം സ്വീകരിച്ച് യുവാക്കളുടെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോകവെ യുവതികളിലൊരാളെ പാര്‍ക്കിലെ കാഴ്ചകാണിക്കാമെന്ന് പറഞ്ഞ് യുവാവ് കൊണ്ടുപോയി. രാത്രിയില്‍ പൊതുജനങ്ങള്‍ക്ക് നിരോധനമുള്ള സ്ഥലത്തേക്ക് ഇരുവരും അതിക്രമിച്ചു കടക്കുകയായിരുന്നു. ഇവിടെവെച്ച് തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷം രണ്ടുതവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
സ്ഥലത്തുനിന്നും രക്ഷപ്പെട്ട യുവതി പിന്നീട് പോലീസ് ഔട്ട്‌പോസ്റ്റിലെത്തിയാണ് പരാതി നല്‍കിയത്. പോലീസിന്റെ സഹായത്തോടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ യുവതിയില്‍ നിന്നും കവര്‍ന്ന പേഴ്‌സ് കണ്ടെടുത്തു. യുവതിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.



Sharing is Caring