ബംഗ്ലാദേശില്‍ 15 ദിവസത്തിനിടെ എത്തിയത് മൂന്ന് ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ഥികള്‍


മ്യാന്മറില്‍ റോഹിംഗ്യകള്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. മൂന്നു ലക്ഷത്തോളം അഭയാര്‍ഥികളാണ് കഴിഞ്ഞ 15 ദിവസത്തിനിടെ ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.


ആഗസ്ത് 25 മുതല്‍ 3,13,000 പേരാണ് ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി എത്തിയതെന്ന് യു.എന്‍ വക്താവ് പറഞ്ഞു. ഞായറാഴ്ച വരെ ഇന്ന് 2,94,000 പേരായിരുന്നു. ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിലയ്ക്കുന്നില്ലെന്നും കരമാര്‍ഗമാണ് കൂടുതല്‍ പേരും ഇപ്പോള്‍ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നതെന്നും യു.എന്‍ വക്താവ് പറഞ്ഞു.




Sharing is Caring