ബംഗളൂരുവില്‍ 35 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി


ബംഗളൂരുവില്‍ 35 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബംഗളൂരുവിലെ പ്രശസ്തമായ കബ്ബണ്‍ പാര്‍ക്കിലാണ് യുവതി സുരക്ഷാ ജീവനക്കാരാല്‍ പീഡിപ്പിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്തു.പാര്‍ക്കിനുള്ളിലെ ടെന്നീസ് ക്ലബ്ബില്‍ അംഗത്വമെടുക്കാനെത്തിയതായിരുന്നു യുവതി. ക്ലബ്ബില്‍ ആരുമില്ലെന്നും സമയം വൈകിയതിനാല്‍ അടുത്ത ദിവസമെത്താന്‍ പാര്‍ക്ക് അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മടങ്ങി പോകാന്‍ ആരംഭിച്ച യുവതിയെ പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്നു പറഞ്ഞ് സുരക്ഷാ ജീവനക്കാര്‍ കൂട്ടികൊണ്ടു പോയി പാര്‍ക്കിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ച് പീഡിപ്പിക്കുകയായിരുന്നു.




Sharing is Caring