ഫ​ല​സ്​​തീ​ന്‍ ​അ​ഭ​യാ​ര്‍​ഥി​ ക്ഷേ​മ​ത്തി​നാ​യി ഇ​ന്ത്യ 50 ല​ക്ഷം ഡോ​ള​ര്‍ ന​ല്‍​കും


യു​നൈ​റ്റ​ഡ്​ നാ​ഷ​ന്‍​സ്​: ഫ​ല​സ്​​തീ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു.​എ​ന്‍ സം​ഘ​ട​ന​ക്ക്​ 50 ല​ക്ഷം (ഏകദേശം 34.13 കോടി രൂപ) ഡോ​ള​ര്‍ ന​ല്‍​കു​മെ​ന്ന്​ ഇ​ന്ത്യ അ​റി​യി​ച്ചു. പ്ര​തി​വ​ര്‍​ഷം ന​ല്‍​കി​വ​രു​ന്ന ഫ​ണ്ട്​​ തു​ക യു.​എ​സ്​ വെ​ട്ടി​ക്കു​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫ​ല​സ്​​തീ​നി​ക​ള്‍​ക്ക്​ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ഹ​സ്​​തം.


ഇ​ന്ത്യ​യ​ട​ക്കം 20 രാ​ജ്യ​ങ്ങ​ളാ​ണ് ഫ​ണ്ടി​ലേ​ക്ക്​ സ​ഹാ​യം ന​ല്‍​കാ​മെ​ന്ന്​ അ​റി​യി​ച്ച​ത്. യു.​എ​ന്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക്ക്​ ന​ല്‍​കി​വ​രു​ന്ന തു​ക വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ല്‍ 15 ല​ക്ഷം ഡോ​ള​റാ​ണ്​ ഇ​ന്ത്യ ന​ല്‍​കി​യി​രു​ന്ന​ത്. യു.​എ​സ്​ സാ​മ്ബ​ത്തി​ക സ​ഹാ​യം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്​ സം​ഘ​ട​ന.


53 ല​ക്ഷം ഫ​ല​സ്​​തീ​നി അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യാ​ണ്​ ഫ​ണ്ട്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ലാ​ണ്​ സം​ഘ​ട​ന​ക്ക്​ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച തുകയില്‍നിന്ന്​ 6.5 കോ​ടി ഡോ​ള​ര്‍ വെട്ടിക്കുറക്കുമെന്ന്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്.



Sharing is Caring