ഫ്രാൻസിൽ മുസ്ലീം പള്ളിക്കു സമീപം വെടിവയ്പ്; 8 പേർക്ക് പരിക്കേറ്റു


തെക്കന്‍ ഫ്രാന്‍സിലെ അവിഗനോണ്‍ നഗരത്തിലെ മുസ്ലീം പള്ളിക്ക്​ സീപമുണ്ടായ വെടിവയ്പിൽ എട്ടു പേര്‍ക്ക്​ പരിക്കേറ്റു. രണ്ട്​ തോക്കുധാരികള്‍ പള്ളിക്ക്​ സമീപമെത്തി വെടിയുതിർക്കുകയായിരുന്നു. പ്രാദേശിക സമയം ഞാറയാഴ്​ച രാത്രി 10.30നാണ്​ സംഭവം.


ഭീകരവാദ ആക്രമണ സാധ്യത തള്ളിയ പോലീസ്​ എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന്​ വ്യക്​തമാക്കി. പോലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക്​ നേരെ കാര്‍ ഒാടിച്ചു കയറ്റിയ സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ്​ ഇൗ സംഭവം.




Sharing is Caring