ഫ്രാൻസിൽ ഐഎസ് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി തകർത്തു


പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. നാലു ഫ്രഞ്ച് പൗരന്മാരും മൊറോക്കോ പൗരനുമാണ് പിടിയിലായത്. ഐഎസ് നിർദേശപ്രകാരമായിരുന്നു ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.


ഇതിലൂടെ വൻഭീകരാക്രമണ പദ്ധതിയാണ് തകർത്തതെന്ന് ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദ് പറഞ്ഞു. ഈ വർഷം 17 ഭീകരാക്രമണ പദ്ധതികൾ പരാജയപ്പെടുത്തിയതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു.


കഴിഞ്ഞയാഴ്ച മാഴ്‌സ, സ്ട്രാസ്ബൂർ ഭാഗങ്ങളിൽ നിന്നായി ഏഴുപേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. എന്നാൽ ഇവരിൽ രണ്ടു പേരെ പിന്നീട് വിട്ടയച്ചിരുന്നു.

കഴിഞ്ഞവർഷമുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ രാജ്യത്താകെ 238 പേർ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring