ഫ്രാങ്കോ കേസിന്റെ വിധി ഇന്ന് ; കനത്ത സുരക്ഷയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി.

തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാൻ അനുവദിക്കില്ല. കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സുരക്ഷയ്ക്ക് വേണ്ടി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.

ഇന്നു രാവിലെ 11 മണിയോടെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കേസില്‍ വിധിപറയുക. 105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *