ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, ദ്യോക്കോവിച്ച് മുഗുരുസ മുന്നോട്ട്


പത്താം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാലും നിലവിലുളള ചാമ്പ്യന്മാരായ നൊവക്ക് ദ്യോക്കോവിച്ചും ഗാര്‍ബീന്‍ മുഗുരുസയും ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.


സ്പാനിഷ് താരമായ നദാല്‍ ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ബി.പിയറിയെ തോല്‍പ്പിച്ചു.സ്‌കോര്‍ 6-1, 6-4, 6-1.
കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ദ്യോക്കോവിച്ച് സ്പാനിഷ് താരമായ ഗ്രാനോളേഴ്‌സിനെ 6-3, 6-4, 6-2 ന് മറികടന്നു.


നിലവിലുളള വനിതാ ചാമ്പ്യനായ ഗാര്‍ബീന്‍ മുഗുരുസ ആദ്യ റൗണ്ടില്‍ 2010ലെ ചാമ്പ്യനായ ഫ്രാന്‍സെസ്‌ക്ക ഷിയാവോണിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-4.പത്താം സീഡായ വീനസ് വില്ല്യംസ് ചൈനയുടെ വാങ്ങ് ക്വിയാങ്ങിനെ തോല്‍പ്പിച്ചു.സ്‌കോര്‍ 6-4, 7-6 (7-3).

പുരഷവിഭാഗത്തില്‍ ഡൊമിനിക്ക് തീം ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയയുടെ ബെര്‍നാര്‍ഡ് ടോമിക്കിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,6-0, 6-2 മത്സരം എണ്‍പത് മിനിറ്റ് നീണ്ടു.
പതിനൊന്നാം സീഡ് ഗ്രിഗര്‍ ഡിമിട്രോവ് നേരിട്ടുളള സെറ്റുകള്‍ക്ക് ഫ്രാന്‍സിന്റെ സ്‌റ്റെഫാനെ റോബര്‍ട്ടിനെ കീഴടക്കി.6-2,6-3,6-4.



Sharing is Caring