തന്റെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കീഴ്‌പ്പെടുത്തി 19ഉകാരി. ഡല്‍ഹിയിലെ രോഹിണിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തട്ടിപ്പറിക്കുകയായിരുന്നു.
ഉടന്‍ തന്നെ സംഘത്തിലെ ഒരാളെ യുവതി ബൈക്കിനല്‍ നിന്ന് വലിച്ച് താഴെയിട്ടു. തുടര്‍ന്ന് ചുറ്റുമുള്ളവര്‍ ഓടിയെത്തി മോഷ്ടാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവിനെ പൊലിസെത്തി അറസ്റ്റു ചെയ്തു.














