ഫേസ്ബുക്ക് ലൈവായി കൂട്ടബലാത്സംഗം; മൂന്നു പേര്‍ അറസ്റ്റില്‍


സ്വീഡനില്‍ കൂട്ട ബലാല്‍സംഗ രംഗം ഫേസ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഞായറാഴ്ച തലസ്ഥാന നഗരിയായ സ്‌റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സാല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം.
വീഡിയോ കണ്ട ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. സംഭവത്തന്റെ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ പൊലീസിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
18,20,24 വയസുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.


വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.


വീഡിയോ നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസഥരോട് സഹകരിക്കുമെന്നും ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കി



Sharing is Caring