ഫേസ്ബുക്കും, വാട്‌സ്അപ്പും നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി


സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്കും വാട്‌സ്അപ്പും ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം സൈറ്റുകളില്‍ അശ്ലീലവും കുറ്റകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.മുംബൈയിലെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ്അപ്പിലൂടെ പ്രചരിച്ചതും ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് കുട്ടികളെ സെക്‌സ്‌റാക്കറ്റിന്റെ വലയിലാക്കിയതുമായ രണ്ട് കേസുകള്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, യുയു ലളിത് എന്നിവരടങ്ങുന്ന സാമൂഹ്യനീതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയായ പ്രജ്ജ്വാലയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.




Sharing is Caring