ഒക്ടോബർ ഒന്നു മുതല്‍ ബ്രാൻഡഡ്, പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അമേരിക്കയുമായുള്ള വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍ മേഖലയ്ക്ക് നീക്കം വലിയ തിരിച്ചടിയായേക്കും.’ ഒക്ടോബർ 1 മുതല്‍, ഏതെങ്കിലും ബ്രാൻഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തും.
ഒരു കമ്ബനി അമേരിക്കയില്‍ അവരുടെ ഫാർമസ്യൂട്ടിക്കല്‍ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നില്ലെങ്കില്‍ മാത്രമാണിത്. തറക്കല്ലിടുകയോ അല്ലെങ്കില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതോ ആയ ഫാർമസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ബാധകമല്ല’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അടുത്തിടെ കിച്ചണ്‍ കാബിനറ്റുകള്‍ക്കും ബാത്ത്റൂം വാനിറ്റികള്‍ക്കും 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു.

അതുപോലെ, അപ്ഹോള്‍സ്റ്റേർഡ് ഫർണിച്ചറുകള്‍ക്ക് 30 ശതമാനം താരിഫും, ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനം താരിഫും ചുമത്തിയിട്ടുണ്ട്.അതിനിടെ കേരളത്തില്‍ മഴ കനക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രധാന വാർത്തകള്‍ കൂടി അറിയാം












