മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച്‌ നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ


മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച്‌ നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതിയുടെ താക്കീത്.


നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അവരുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം ആദ്യംപോളണ്ടിലേക്ക് നിരവധി റഷ്യന്‍ ഡ്രോണുകള്‍ കടന്നു കയറിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു.


നാറ്റോയുടെയോ യൂറോപ്യന്‍ യൂണിയന്റെയോ അനുമതിയില്ലാതെ ഉക്രെയ്നിന് മുകളിലൂടെ റഷ്യന്‍ ഡ്രോണുകളെ വെടിവയ്ക്കാന്‍ തങ്ങളുടെ സൈന്യത്തെ അനുവദിക്കുന്ന ഒരു നിയമം പാസാക്കാന്‍ പോളണ്ട് ശ്രമിക്കുകയാണ്.

വെള്ളിയാഴ്ച എസ്തോണിയയുടെ വ്യോമാതിര്‍ത്തിയില്‍ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ചു കയറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോപ്പന്‍ഹേഗനില്‍ കൂട്ടത്തോടെ ഡ്രോണുകള്‍ എത്തിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചുപൂട്ടേണ്ട അവസ്ഥ എത്തിയിരുന്നു. ഇതിന് പിന്നിലും റഷ്യയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.



Sharing is Caring