വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന് ചാള്‍സ് ഡാര്വിന് പരിണാമസിദ്ധാന്തത്തെക്കുറിച്ച് സംശയനിവാരണം നടത്തിയ മറുപടിക്കത്ത് ലേലത്തിന് വെക്കുന്നു. 1881 ഒക്ടോബര്‍ 20ന് ജൂലിയസ് ഫ്രാസെല്ലെ ഗാല്‍ബ്രെയ്ത് എന്നയാള്‍ മൂന്നു പേജ് വരുന്ന കത്ത് എഴുതി ഡാര്വിന് അയച്ചിരുന്നു. ജന്തു, സസ്യ ജാലങ്ങള്‍ക്ക് പൊതുവായ മുന്‍ഗാമി ഉണ്ടായിരിക്കാമെന്ന ഡാര്വിെന്റ വീക്ഷണത്തിലൂന്നിയ കാര്യത്തെക്കുറിച്ചുള്ള സംശയമായിരുന്നു താന്‍ അതില്‍ എഴുതിച്ചോദിച്ചതെന്ന് ഗാല്‍ബ്രെയ്ത്ത് ഒാര്‍ക്കുന്നു. അതിനുള്ള മറുപടിയായി ഡാര്വിന് എഴുതിയതാണ് ഇത്. 1881 നവംബര്‍ 11 എന്ന തീയതിയാണിതില് കാണിക്കുന്നത്.
ഇത്തരത്തില്‍ ഒരു ദീര്‍ഘിച്ച കത്ത് എഴുതി അയച്ചതില്‍ നന്ദി അറിയിക്കുന്ന ഡാര്വിന് സംശയനിവാരണവും നടത്തിെക്കാടുത്തു. ഒരു പേജ് വരുന്ന കത്ത് ഇപ്പോഴും കേടുപാടുകള്‍ കൂടാതെ ഇരിക്കുന്നുവെന്ന് ലേലം അധികൃതരായ ബോസ്റ്റണിലുള്ള ആര്.ആര് ഒാക്ഷന്സ് പറയുന്നു. ചാള്‍സ് ഡാര്വിന് എന്നെഴുതി അടിയില്‍ ഒപ്പുചാര്ത്തിയിട്ടുമുണ്ട്. കത്തിെന്റ ലേലം മാര്‍ച്ച് ഏഴിന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 15,000 ഡോളറെങ്കിലും ഇതിന് വില ലഭിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.














