പ​ണി​മു​ട​ക്ക്: അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍


തിരുവനന്തപുരം: തൊഴിലാളികള്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ചിലയിടങ്ങളില്‍ മാത്രമുണ്ടായ ഇത്തരം സംഭവങ്ങള്‍ സമരത്തിന്‍റെ ശോഭ കെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിമുടക്ക് പൂര്‍ണ വിജയത്തിലേക്കാണ് പോകുന്നതെന്നു പറഞ്ഞ കോടിയേരി തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന പ്രവണത തങ്ങള്‍ക്കില്ലെന്നും പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.




Sharing is Caring