പ്ലാന്‍റേഷൻ മേഖലയെ പരിസ്ഥിതി ലോല നിയമത്തിൽ നിന്ന് ഒ‍ഴിവാക്കി


പ്ലാന്‍റേഷൻ മേഖലയെ പരിസ്ഥിതി ലോല നിയമത്തിൽ നിന്ന് ഒ‍ഴിവാക്കി സർക്കാർ തീരുമാനം.ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.തോട്ടം മേഖലയിലെ കാർഷിക ആദായ നികുതി മരവിപ്പിച്ചു.ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു.


തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച റിട്ട.ജസ്റ്റിസ് കൃഷ്ണൻ നായർ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.




Sharing is Caring