പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ന്ന് 69ാം പി​റ​ന്നാ​ള്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്മദിനത്തില്‍ അഹമ്മദാബാദില്‍ എത്തുന്ന മോഡി അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചതിന് ശേഷം ഗുജറാത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇതിനു ശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ‘നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന മോഡി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.


അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കാശ്മീരിന്റെ പ്രത്യേക പദവി പാര്‍ലമെന്റ് റദ്ദാക്കിയതിനെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാന അധ്യാപകര്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.




Sharing is Caring