ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല താനെന്ന് ടി.പി സെന്‍ കുമാര്‍


തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശിഖണ്ഡിയെ കണ്ടാല്‍ പേടിച്ച്‌ ഭീഷ്മരെപ്പോലെ ആയുധം താഴെ വെയ്ക്കുന്ന ആളല്ല താനെന്നും സെന്‍കുമാര്‍ തുറന്നടിച്ചു.


എന്തു പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് അറിയില്ലെന്നും തനിക്ക് അതിനെക്കുറിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.


പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എഐജി വി ഗോപാല്‍ കൃഷ്ണന്‍റെ പരാതിയിലാണ് സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. ഗോപാല്‍ കൃഷ്ണന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാരിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയ സെന്‍കുമാറിനെതിരായ പരാതിയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാറിനെതിരെ തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വി ഗോപാല്‍ കൃഷ്ണന്‍.



Sharing is Caring