ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ്’ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിെന്റ പേരില്‍ ഇതര സംസ്ഥാനങ്ങളിലുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് നടി പ്രിയ വാര്യര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന സര്‍ക്കാറുകളെ എതിര്‍കക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹാരിസ് ബീരാന്, അഡ്വ. പല്ലവി പ്രതാപ് എന്നിവര്‍ മുഖേനയാണ് പ്രിയ ഹരജി സമര്‍പ്പിച്ചത്.

ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.െഎ.ആര് റദ്ദാക്കുക, ‘ഒരു അഡാര്‍ ലവ്’ സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരായ നടപടികള്‍ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച ഹരജിയില്‍ പ്രിയക്ക് പുറമെ സംവിധായകന് ഒമര്‍ ലുലുവും ജോസഫ് വാളക്കുഴി ഇൗപ്പനും പരാതിക്കാരാണ്.
തെലങ്കാനയിലും മഹാരാഷ്ട്രയിലും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് തുടക്കംകുറിച്ച പശ്ചാത്തലത്തിലാണ് നല്‍കിയതെന്ന് മൂവരും ബോധിപ്പിച്ചു. തെലങ്കാനയില്‍ ഇതിനകം എഫ്.െഎ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളച്ചൊടിച്ചതും തെറ്റായതുമായ വ്യാഖ്യാനം നല്‍കിയാണ് മലയാളം സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍നിന്ന് ഇതിനെതിരെ പരാതി വന്നിരിക്കുന്നതെന്ന് ഹരജിയില്‍ ബോധിപ്പിച്ചു. പാട്ടിെന്റ പരിഭാഷയും സുപ്രീംകോടതിക്ക് മുമ്ബാകെ വെച്ച ു. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിനിടയില്‍ നിലനില്‍ക്കുന്ന പാട്ട് പെെട്ടന്ന് മതവികാരത്തിന് എതിരാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.













