പാര്‍ട്ടിയിലും യൂഡിഎഫിലുമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ദില്ലിയിലെത്തും. കേരള കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെഎം മാണിയെ അനുനയിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്റ് ഇടപെടും. പാര്‍ട്ടി പുനസംഘടന അടക്കമുള്ള കാര്യങ്ങളില്‍ ഹൈക്കമാന്റിന്റെ തീരുമാനമറിയിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.













