പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം സാംബശിവന്‍ അന്തരിച്ചു


തിരുവനന്തപുരം:പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ഗോമതി. മക്കള്‍: ഡോ. മഹേഷ് സാംബശിവന്‍ (ന്യൂറോ സര്‍ജന്‍ കോസ്‌മോ ആശുപത്രി), ശ്രീവിദ്യ, കുമാര്‍.


മൃതദേഹം തിരുവനന്തപുരത്തെ വസതിയായ മെഡിക്കല്‍ കോളജ് ടാഗോര്‍ ഗാര്‍ഡന്‍സിലെ ശിവപ്രിയയില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍ ഞായറാഴ്ച സംസ്‌കാരം നടക്കും. അഭിഭാഷകനായിരുന്ന മഹാദേവയ്യരുടേയും ആവടി അമ്മാളിന്റെയും മകനായി 1936 ലാണ് സാംബശിവന്റെ ജനനം. ആറ് ഗോള്‍ഡ് മെഡലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. സാംബശിവന്‍ വെല്ലൂരില്‍ നിന്നാണ് ന്യൂറോ സര്‍ജറിയില്‍ എംഎസ് നേടിയത്.


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍, മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയില്‍ ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു.



Sharing is Caring