യെദിയൂരപ്പ രാജി വെച്ചേക്കും

ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കനുള്ള സാധ്യത മങ്ങിയതോടെ യെദിയൂരപ്പ രാജി​വെക്കാനൊരുങ്ങുന്നുവെന്ന്​ സൂചന. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഒാഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

വിശ്വാസ വോട്ട്​ നേടുന്നതിനായി എട്ട്​ എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക്​ കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച്‌​ പരാജയപ്പെട്ടതോടെയാണ്​​ രാജിയിലേക്ക്​ നിങ്ങുന്നതെന്നാണ്​ സൂചന. യെദിയൂരപ്പക്ക്​ എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്​നങ്ങള്‍ക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ്​ നല്ലതെന്ന അഭിപ്രായമാണ്​ കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന്​ അറിയുന്നു.

അതിനിടെ, ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച്‌ ആഡംബര ഹോട്ടലില്‍ കണ്ടെത്തിയ രണ്ട്​ കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ക്ക്​ നേതാക്കള്‍ വിപ്പ്​ നല്‍കി. സത്യപ്രതിജ്​ഞക്കായി ഇരു എം.എല്‍.എമാരും വിധാന്‍ സഭയിലേക്ക്​ തിരിച്ചിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *