കൊറിയയ്ക്കെതിരെ സമനില നേടി ഇന്ത്യന്‍ വനിതകള്‍


ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മത്സരത്തിന്റെ ഭൂരിഭാഗവും കൊറിയയാണ് ലീഡ് ചെയ്തതെങ്കിലും 49ാം മിനുട്ടില്‍ ലാല്‍റെംസിയാമി നേടിയ ഗോളിന്റെ ബലത്തില്‍ 1-1 നു മത്സരത്തില്‍ സമനില കൈവരിക്കുകയായിരുന്നു. 20ാം മിനുട്ടില്‍ ചിയോന്‍ ആണ് കൊറിയയുടെ ഗോള്‍ നേടിയത്.


ഇന്ത്യ ഗോള്‍ മടക്കിയ ശേഷം വിജയ ഗോളിനായി കൊറിയ ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ടീമുകള്‍ പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു. ഇന്ത്യയും കൊറിയയുമാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്ത്യ മൂന്ന് വിജയവും ഒരു സമനിലയും അടക്കം പത്ത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കൊറിയയ്ക്ക് രണ്ട് ജയവും രണ്ട് സമനിലയുമാണ് നേടാനായത്. 8 പോയിന്റുകളാണ് ടീമിന്റെ നേട്ടം.




Sharing is Caring